മുസ്ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം ഇന്ന് കമ്പിൽ ടൗണിൽ


കമ്പിൽ :- 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മുസ്ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം ഇന്ന് ഒക്ടോബർ 17 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് കമ്പിൽ ടൗണിൽ നടക്കും. 

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് നബീൽ പാറപ്പുറം അധ്യക്ഷത വഹിക്കും. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അൻവർ സാദത്ത് പാലക്കാട്, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഷിബു മീരാൻ എന്നിവർ പ്രഭാഷണം നടത്തും.

Previous Post Next Post