കണ്ണാടിപ്പറമ്പ് ആഫിയ ക്ലിനിക്കും കൊളച്ചേരി പഞ്ചായത്ത് 19-ാം വാർഡും സംയുക്തമായി സംഘടിപ്പിക്കുന്ന അസ്ഥിരോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും ഒക്ടോബർ 20 ന്


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ആഫിയ ക്ലിനിക്കും കൊളച്ചേരി പഞ്ചായത്ത് 19-ാം വാർഡും സംയുക്തമായി സംഘടിപ്പിക്കുന്ന അസ്ഥിരോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പാട്ടയം അത്തക്കമുക്കിൽ നടക്കും. വാർഡ് മെമ്പർ റാസിന എം ഉദ്ഘാടനം ചെയ്യും. 

Dr മുഹമ്മദ്‌ സിറാജ് കെ ടി (MBBS, D Ortho, DNB Ortho, MNAMS, Orthopeadic Surgeon) യുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. ബേസിക് ഹെൽത്ത് ചെക്കപ്പ്, ബ്ലഡ് പ്രഷർ പരിശോധന, ഷുഗർ പരിശോധന തുടങ്ങിയ സേവനങ്ങൾ ലഭിക്കും. മുൻ ഡോക്ടറുടെ കുറിപ്പുകളും ബന്ധപ്പെട്ട ടെസ്റ്റ് റിപ്പോർട്ടുകളും കൈവശം വയ്ക്കേണ്ടതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷന് ബന്ധപ്പെടുക : 8848551869, 9895338082

Previous Post Next Post