വാക്ക് പാലിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ; സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനം
തിരുവനന്തപുരം :- തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനമായി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി നിലനിർത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കളരി മത്സരയിനമായി ഉൾപ്പെടുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനമായി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.