വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണിയായി കൊളച്ചേരിമുക്കിൽ റോഡരികിലെ ഇരുനില കെട്ടിട്ടം


കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്കിൽ കെട്ടിടം അപകടാവസ്ഥയിൽ. കൊളച്ചേരിമുക്ക് കവലയിൽ പ്രധാന റോഡരികിലെ പഴയ ഇറ്റാക്സ് കോളേജ് കെട്ടിടമാണ് മേൽക്കൂര പൊട്ടിവീഴാറായ സ്ഥിതിയിൽ നിലകൊള്ളുന്നത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർ ബസ് കാത്തുനിൽക്കുന്ന ഇടമാണ് ഇത്. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അഭാവത്തിൽ വെയിലിലും മഴയത്തും യാത്രക്കാർ ആഗ്രഹിക്കുന്നത് സമീപത്തെ കെട്ടിടത്തിന്റെ ചുവട്ടിലാണ്. 

ദിനംപ്രതി നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നുപോകുന്ന റോഡരികിലെ ഇരുനില ഈ കെട്ടിടം യാത്രക്കാർക്ക് വലിയ അപകട ഭീഷണി ഉയർത്തി നിലകൊള്ളുകയാണ്. കെട്ടിടത്തിന്റെ മുകളിൽ ഇട്ടിരിക്കുന്ന ഷീറ്റ് ദ്രവിച്ച് ഇക്കാളി വീഴാറായ അവസ്ഥയിലാണ് ഇപ്പോൾ നിലകൊള്ളുന്നത്. വലിയ അപകടം ഉണ്ടാകുന്നതിനു മുന്നേ അധികൃതർ ഇടപെട്ട് ഉടൻ പ്രശ്നത്തിന് പരിഹാരം കാണേണ്ടതാണ്.



















Previous Post Next Post