മുണ്ടേരി :- അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ, ആരോഗ്യ, കായിക മേഖലകളില്‍ വളരെ മെച്ചപ്പെട്ട വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച ഗ്രാമപഞ്ചായത്താണ് മുണ്ടേരിയെന്ന് കെ.വി സുമേഷ് എം എല്‍ എ പറഞ്ഞു. മുണ്ടേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് വികസന രേഖ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനിഷ, എം എല്‍ എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പങ്കജാക്ഷന്‍ എം എല്‍ എയെ ആദരിച്ചു. ഡോ. മുഹമ്മദ് അലി, കരാട്ടെ പരിശീലകന്‍ മനോഹരന്‍, കളരി പരിശീലകന്‍ സജീവന്‍ ഗുരുക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.സി അസൈനാര്‍ ഹാജി എന്നിവരെ പരിപാടിയില്‍ ആദരിച്ചു.
മുണ്ടേരി ഹൈസ്‌കൂള്‍ മുദ്ര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനിഷ അധ്യക്ഷയായി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ജിഇഒ എ ഗിരിരാജ് സംസ്ഥാന വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി ദിലീപ് പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന വികസന നേട്ടങ്ങളുടെ വിഡിയോ, പഞ്ചായത്ത് വികസന നേട്ടങ്ങളുടെ വീഡിയോ എന്നിവ പ്രദര്‍ശിപ്പിച്ചു. വികസന സദസിനോട് അനുബന്ധിച്ച് തൊഴില്‍ മേള, കെ സ്മാര്‍ട്ട് സേവനം എന്നിവയും സജ്ജമാക്കി.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.കെ സുരേഷ് ബാബു എന്നിവര്‍ വിശിഷ്ടാതിഥികളായി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മുംതാസ്, മുണ്ടേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ലത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി ചന്ദ്രന്‍, പി രാമകൃഷ്ണന്‍, ജി രാജേന്ദ്രന്‍, പി.കെ രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.