നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം ഒക്ടോബർ 17, 18, 19 തീയതികളിൽ വിവിധ പരിപാടികളോടുകൂടി നടക്കും. ഗ്രാമത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര, ഉദ്ഘാടന സദസ്സ്, എക്സിബിഷൻ, വികസന സദസ്സ്, സാംസ്കാരിക സായാഹ്നം എന്നീ പരിപാടികൾ നടക്കും. ഇന്ന് ഒക്ടോബർ 17 വെള്ളിയാഴ്ച വിളംബര ഘോഷയാത്ര, വൈകുന്നേരം 5 മണി മുതൽ കണ്ണാടിപ്പറമ്പ് അമ്പല മൈതാനത്ത് ഉദ്ഘാടന സമ്മേളനം നടക്കും. രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്‌തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഴിക്കോട് നിയോജക മണ്ഡലം MLA കെ.വി. സുമേഷ് അദ്ധ്യക്ഷത വഹിക്കും.
ഒക്ടോബർ 18 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. അംഗൻവാടി കലാമേള, കേരളോത്സവം സംസ്ഥാന ജില്ലാ മത്സരങ്ങളി മികവു തെളിയിച്ച കലാ മത്സരങ്ങളുടെ അവതരണം എന്നിവ ഉണ്ടാകും. തിരുവാതിര, മാർഗം കളി, ദഫ്‌മുട്ട്, ഒപ്പന, ഗ്രൂപ്പ് ഡാൻസ്, വട്ടപ്പാട്ട്, സംഘനൃത്തം, സിനിമാറ്റിക്ക് ഡാൻസ്, നാടൻപാട്ട് തുടങ്ങിയ വൈവിധ്യമാർന്ന കലാരൂപങ്ങൾ അരങ്ങേറും.
ഒക്ടോബർ 19 ഞായറാഴ്‌ച സമാപന ദിനത്തിൽ വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനവും ആദരവ് സമ്മേളനവും നടക്കും. ഗ്രാമോത്സവത്തിൻ്റെ ഭാഗമായി നടത്തുന്ന നാറാത്ത് വികസന സദസ്സ് ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വികസന സദസ്സ് ഉദ്ഘാടനം ചെയ്യും. MLA കെ.വി. സുമേഷ് അദ്ധ്യക്ഷനാകും.