മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു


മയ്യിൽ :- ലയൺസ് ഇന്റർനാഷണൽ മെന്റൽ ഹെൽത്ത്‌ & വെൽബീയിങ് സർവീസ് വീക്കിന്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. 

ക്ലബ് പ്രസിഡന്റ്‌ പി.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പി.കെ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ.കെ രാജ്മോഹൻ, ഗോപിനാഥൻ.എ എന്നിവർ സംസാരിച്ചു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സൗജന്യ പരിശീലനം ഉണ്ടായിരിക്കും. താത്പര്യമുള്ളവർ 9446270050 എന്ന നമ്പറിൽ ബന്ധപ്പെടുക.

Previous Post Next Post