ഭിന്നശേഷിക്കാർക്ക് PSC പരീക്ഷാ കേന്ദ്രങ്ങളിൽ റാംപും ലിഫ്റ്റും ഉറപ്പാക്കണമെന്ന് ഹൈക്കോടതി


കൊച്ചി :- ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി പരീക്ഷാ കേന്ദ്രങ്ങളിൽ റാംപും ലിഫ്റ്റും ഉറപ്പാക്കണമെന്നും ലിഫ്റ്റ് സൗകര്യം ഇല്ലാത്ത കെട്ടിടമാണെങ്കിൽ അവർക്കു താഴത്തെ നിലയിൽ പരീക്ഷാ സെന്റർ അനുവദിക്കണമെന്നും ഹൈക്കോടതി പിഎസ്സിയോടു നിർദേശിച്ചു. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ താലൂക്കിലോ സമീപത്തുളള ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിലോ പരീക്ഷാ സെൻ്റർ അനുവദിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

ലിഫ്റ്റ് സൗകര്യമില്ലാത്ത കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു കഷ്‌ടപ്പെടുത്തിയതിനു ചലന വെല്ലുവിളി നേരിടുന്ന 290 ഉദ്യോഗാർഥികൾക്ക് 1000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷൻ 2019 ജനുവരി 30ന് ഉത്തരവിട്ടതു റദ്ദാക്കിയാണു പിഎസ്‌സിക്കു കർശന നിർദേശം നൽകിയത്.

Previous Post Next Post