എയർഇന്ത്യ എക്സ‌്പ്രസ് കണ്ണൂർ - ബെംഗളൂരു സർവീസ് പ്രതിദിനമാക്കി


മട്ടന്നൂർ :- എയർഇന്ത്യ എക്സ‌്പ്രസ് കണ്ണൂർ-ബെംഗളൂരു റൂട്ടിലെ സർവീസ് പ്രതിദിന സർവീസായി ഉയർത്തി. ആഴ്ചയിൽ 4 ദിവസമുള്ള സർവീസ് വിന്റർ ഷെഡ്യൂളിൽ നിലവിൽ വരുമ്പോഴാണ് പ്രതിദിനമാകുന്നത്. ഇടക്കാലത്ത് നിർത്തിയ സർവീസ് കഴിഞ്ഞമാസമാണ് വീണ്ടും ആരംഭിച്ചത്. 

നിലവിൽ ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 8.55ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 10ന് കണ്ണൂരിൽ എത്തിച്ചേരും. തിരിച്ച് 10.35ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 11.45ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയക്രമം. വിന്റർ ഷെഡ്യൂളിലും സമയക്രമത്തിൽ മാറ്റമില്ല.

Previous Post Next Post