തളിപ്പറമ്പ്:-പാലക്കയം തട്ടിൽ എത്തിയ സഞ്ചാരികളുടെ കാർ കത്തി നശിച്ചു ഇന്നലെ വൈകിട്ടാണ് സംഭവം കൊളച്ചേരി കായിച്ചിറ സ്വദേശി നൗഷാദ് എന്നയാളുടെ നിസാം ടെറാനോ കാറാണ് കത്തിയത്. പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ശക്തമായ മഴയിൽ തീ നിയന്ത്രണ വിധേയമായിരുന്നു.