കൊളച്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബശ്രീ CDS ൻ്റെയും ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബശ്രീ CDS ൻ്റെയും ആഭിമുഖ്യത്തിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജോബ് ഡ്രൈവ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജ്മയുടെ അദ്ധ്യക്ഷതയിൽ പ്രസിഡൻ്റ് അബ്ദുൾ മജീദ് കെ.പി ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജർ, അഡ്മിനിസ്ട്രേഷൻ അക്കൗണ്ടന്റ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ, എച്ച്.ആർ എക്സിക്യൂട്ടീവ്, തുടങ്ങി 50 ഓളം ഒഴിവുകളിലേക്കുള്ള ഇൻ്റർവ്യൂ നടന്നു. 8 കമ്പനി പ്രതിനിധികളും 26 ഉദ്യോഗാർത്ഥികളും പങ്കെടുത്തു. 

 ക്ഷേമകാര്യ ചെയർപേഴ്സൺ അസ്മ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ജനേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യൻ, മെമ്പർമാർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. CDS മെമ്പർമാർ, അക്കൗണ്ടന്റ്ഷൈമ എടക്കാട് ബ്ലോക്ക്‌ ഇന്റേൺ രേഷ്മ, സ്നേഹിത സ്റ്റാഫ് ഷിബില, കരിയർ കൗൺസിലർ ശരണ്യ, സംഗീത, പദ്മജ, CDS RP എന്നിവർ പങ്കെടുത്തു. കമ്മ്യൂണിറ്റി അംബാസിഡർ റിജിന സ്വാഗതവും കുടുംബശ്രീ CDS ചെയർപേഴ്സൺ ദീപ നന്ദിയും പറഞ്ഞു. 


Previous Post Next Post