കൊച്ചി :- സംസ്ഥാനത്തെ കോടതികളിൽ സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ ഇനി എഐ ടൂൾ. 'അദാലത്ത്.എഐ' വോ യ്സ്-ടു-ടെക്സ്റ്റ് ട്രാൻസ്ക്രിപ്ഷൻ ടൂൾ ഉപയോഗിക്കുന്നത് നവംബർ 1 മുതൽ നിർബന്ധമാക്കി ഹൈക്കോടതി റജിസ്ട്രാർ (കംപ്യൂട്ടറൈസേഷൻ) ഉത്തരവിറക്കി. ഇതുവരെ ജുഡീഷ്യൽ ഓഫിസർ നേരിട്ടോ അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം കോടതി ജീവനക്കാരോ ആണ് സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിരുന്നത്.
സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിലെ കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനത്തിനു കഴിയും. ഫെബ്രുവരി 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നു. അനുവദനീയമായ മറ്റ് ടൂളുകളും ഉപയോഗിക്കാം. സാക്ഷിമൊഴികൾ കോടതിയുടെ ഡിജിറ്റൽ സംവിധാനത്തിൽ അപ്ലോഡ് ചെയ്യുന്നതോടെ കക്ഷികൾക്കും അഭിഭാഷകർക്കും ഡാഷ്ബോർഡിലൂടെ ലഭ്യമാകും.
