തിരുവനന്തപുരം :- മകളുടെ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് സ്വദേശി ഷാഫിയാണ് മരിച്ചത്. ഇന്നലെ രാവിലെ പെരിങ്ങമ്മലയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം.
ചടങ്ങുകൾ കഴിഞ്ഞ് ഷാഫി ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. മണിക്കൂറുകൾക്കുള്ളിലാണ് കുഴഞ്ഞു വീണത്. അവശനായി കണ്ട ഷാഫിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരം 5 മണിയോടെ പെരിങ്ങമ്മല ചിറ്റൂർ ജുമുഅ മസ്‌ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടത്തി. ഭാര്യ : റജില