മലപ്പട്ടം :- മലപ്പട്ടം ഗ്രാമപഞ്ചായത്ത് വികസനസദസ് സംഘടിപ്പിച്ചു. എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി രമണി അധ്യക്ഷത വഹിച്ചു. ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്‌തു. പഞ്ചായത്തിലെ ഹരിതകർമ സേനയെ എം.എൽ.എ ആദരിച്ചു.
റിസോഴ്സ് പേഴ്‌സൺ കെ.കെ രവി സംസ്ഥാന വികസന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.ശിഹാബ് പഞ്ചായത്ത് വികസന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. പഞ്ചായത്ത് ഭാവി വികസനത്തെ സംബന്ധിച്ച ചർച്ചയും നടന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.വി അജിനാസ്, അംഗങ്ങളായ കെ.വി മിനി, കെ.സജിത, ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷൻ മലപ്പട്ടം പ്രഭാകരൻ, വാർഡ് അംഗം ഇ.രവീന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.പുരുഷോത്തമൻ, പി.പി ലക്ഷ്മണൻ, അസിസ്റ്റൻ്റ് സെക്രട്ടറി സി.സന്തോഷ് എന്നിവർ സംസാരിച്ചു.