ചട്ടുകപ്പാറ :- കണ്ണൂർ ജില്ലാ പഞ്ചായത്ത് ചട്ടുകപ്പാറയിൽ നിർമിച്ച ആരുഢം കൺവെൻഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് അഡ്വ. കെ.കെ രത്നകുമാരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത, എൻ.വി ശ്രീജിനി, പി.പി റെജി, വി.കെ സുരേഷ് ബാബു, യു.പി ശോഭ, അഡ്വ. ടി.സരള, തോമസ് വെക്കത്താനം, പി.കെ മുനീർ എന്നിവർ സംസാരിച്ചു.
കൊളച്ചേരിയിലെ മുല്ലക്കൊടി സഹകരണ റൂറൽ ബാങ്കിനാണ് നടത്തിപ്പ് ചുമതല. ഇരുനിലകളിലായി നിർമിച്ച കെട്ടിടത്തിൽ വിശാലമായ ഓപ്പൺ സ്റ്റേജ്, ചെറുതും വലുതുമായ പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി മതിയായ സൗകര്യങ്ങളോട് കൂടിയ ഹാളുകൾ, കോൺഫറൻസ് സൗകര്യം, ശീതീകരിച്ച മിനി ഹാളുകൾ, താമസ സൗകര്യത്തോട് കൂടിയ മുറികൾ എന്നിവ കൺവെൻഷൻ സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്.