വിമുക്തഭടർക്കും ആശ്രിതർക്കുമുള്ള ക്ഷേമപദ്ധതികളുടെ ധനസഹായം വർദ്ധിപ്പിച്ചു


ന്യൂഡൽഹി :- വിമുക്തഭടർക്കും ആശ്രിതർക്കും വിവിധ ക്ഷേമപദ്ധതികളുടെ അടിസ്ഥാനത്തിലുള്ള സഹായധനം 100 ശതമാനം വർധിപ്പിക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുമതി നൽകിയതായി പ്രതി രോധ മന്ത്രാലയം അറിയിച്ചു. കേന്ദ്രീയ സൈനിക് ബോർഡ് വഴിയാണ് ഇതു നടപ്പാക്കുന്നത്. പ്രതിവർഷം വർധനയ്ക്കായി ചെലവാകുന്ന 257 കോടി രൂപ സായുധസേന പതാകദിന ഫണ്ടിൽ നിന്ന് കണ്ടെത്തും. രാജ്യത്ത് 32 ലക്ഷത്തിലേറെ വിമുക്തഭടരുണ്ട്.2025 നവംബർ ഒന്നുമുതൽ അപേക്ഷകളിൽ പുതുക്കിയ നിരക്ക് ബാധകമാകും.

പ്രായമായ നോൺ പെൻഷനർ വിമുക്തഭടർ, അവരുടെ സ്ഥിരവരുമാനം ഇല്ലാത്തവരും  65-നുമേൽ പ്രായമുള്ളവരുമായ വിധവകൾ എന്നിവർക്കുള്ള പ്രതിമാസ പെന്യൂറി ഗ്രാന്റ് 4000-ത്തിൽ നിന്ന് 8000 രൂപയാക്കി.

വിമുക്തഭടരുടെ രണ്ടു കുട്ടികൾക്ക് ഒന്നാം ക്ലാസ് മുതൽ ബിരുദതലംവരെയുള്ള വിദ്യാഭ്യാസ സഹായധനം പ്രതിമാസം ആയിരത്തിൽ നിന്ന് രണ്ടായിരം രൂപയാക്കി. വിധവകൾ ബിരുദാനന്തര കോഴ്സ‌ിന് പഠിക്കുന്നുണ്ടെങ്കിലും ഇതുലഭിക്കും

വിമുക്തഭടരുടെ മക്കൾക്കുള്ള വിവാഹ സഹായധനം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി. രണ്ട് പെൺമക്കൾക്കു വരെ ഇതു ലഭിക്കും. വിധവകളുടെ പുനർ വിവാഹത്തിനും സഹായധനമുണ്ട്.


Previous Post Next Post