പ്രായത്തെ വെല്ലുന്ന നൃത്തച്ചുവടുകളും പാട്ടുകളുമായി വയോജനങ്ങൾ ഒത്തുചേർന്നു ; കൊളച്ചേരി ഗ്രാമപഞ്ചായത്ത് വയോജന കലാമേള ശ്രദ്ധേയമായി


ചേലേരി :- ആട്ടവും പാട്ടുമായി ഒരു കൂട്ടം വയോജനങ്ങളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2025 26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച വയോജന കലാമേള ചേലേരി എ.യു.പി സ്കൂളിൽ നടന്നു. വേദിയിൽ പ്രായത്തെ മറന്ന് അമ്പരപ്പിക്കുന്ന കാഴ്ചയായി കലാമേള മാറി. ഡാൻസും, പാട്ടും, ഒപ്പം പ്രച്ഛന്ന വേഷവും മറ്റും കണികളിൽ കൗതുകമുണർത്തി.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് വയോജന കലാമേള ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ മണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജ്‌മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, വാർഡ് മെമ്പർ പി.വി വത്സൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ അജിത ഇ.കെ സ്വാഗതവും ICDS സൂപ്പർവൈസർ ശ്രീദേവി എ.പി നന്ദിയും പറഞ്ഞു.




Previous Post Next Post