എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു


കോട്ടയം :- കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. 

പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Previous Post Next Post