ന്യൂഡൽഹി :- ഫെയ്‌സ് ഡിറ്റക്‌ഷൻ വഴിയുള്ള ആധാർ പരിശോധന കുറ്റമറ്റതാക്കാൻ സ്‌റ്റാർട്ടപ്പുകളിൽ നിന്ന് ആധാർ അതോറിറ്റി സാങ്കേതികവിദ്യ വഴിയുള്ള പരിഹാരങ്ങൾ തേടുന്നു. നിലവിൽ ഫിംഗർപ്രിന്റ്, ഐറിസ്, ഒടിപി വഴിയാണ് ആധാർ പരിശോധന (ഓതന്റിക്കേഷൻ) നടക്കുന്നത്. ഇനി മൊബൈൽ ക്യാമറയിൽ മുഖം കാണിച്ചും ആധാർ ഓതന്റിക്കേഷൻ നടത്താം. എന്നാൽ, ക്യാമറയ്ക്കു മുന്നിലുള്ള മുഖം യഥാർഥമാണെന്ന് ഉറപ്പാക്കാനുള്ള സോഫ്റ്റ്‌വെയർ ടൂൾ വികസിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫോട്ടോ, വിഡിയോ, മുഖംമൂടി, എഐ ഡീപ്ഫെയ്ക് തുടങ്ങിയവ വഴിയുള്ള ക്രമക്കേട് തടയുകയാണ് ലക്ഷ്യം. ഫിംഗർപ്രിൻ്റ് റീഡർ ഇല്ലാത്ത സാധാരണ സ്‌മാർട്ഫോണുകളുടെ ക്യാമറ ഉപയോഗിച്ച് വിരലടയാളം പകർത്താനുള്ള സാങ്കേതികവിദ്യയും ആധാർ അതോറിറ്റി തേടുന്നുണ്ട്. ക്യാമറയിൽ സ്പർശിക്കാതെ വിരലിൻ്റെ ചിത്രത്തിലൂടെ വിരലടയാളം പകർത്താനാകണം. സ്‌റ്റാർട്ടപ്പുകൾക്കടക്കം അപേക്ഷിക്കാം.