ചേലേരി: പൗരപ്രമുഖൻ കാറാട്ട് എ.കെ.എം ഹൗസിൽ ആളാങ്കോട്ട് മുഹമ്മദ്കുട്ടി ഹാജി (83) നിര്യാതനായി.
മമത ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയായിരുന്നു.ഷാർജയിൽ 40 വർഷത്തോളം ചേലേരി ഗ്രോസറി സ്ഥാപനം നടത്തിയിരുന്നു. നൂഞ്ഞേരി മദ്രസ കമ്മിറ്റി പ്രസിഡൻ്റ്, കാരയാപ്പ് മഹല്ല് കമ്മിറ്റി പ്രസിഡൻ്റ്, ചേലേരിമുക്ക് ബദർ ജുമാമസ്ജിദ് പ്രസിഡൻ്റ്, ദാറുൽഹസനാത്ത് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ചെറിയ കുഞ്ഞിക്കണ്ടി ആമിന. മക്കൾ: അബ്ദുൽ ഹകീം (പാറാൽ), ഹംദാൻ (ദുബായ്), ആയിഷ, ഹസീബ്, ഹബീബ, അദ്നാൻ, അമീൻ, ആസാദ്. മരുമക്കൾ: കബീർ കണ്ണാടിപ്പറമ്പ് (റസിഡൻ്റ് എഡിറ്റർ, ചന്ദ്രിക, കണ്ണൂർ), പി പരീക്കുട്ടി (കോടിപ്പൊയിൽ), ഹസീന (പാറാൽ), ശാക്കിറ (ദാലിൽ), മുർഷിദ (കണ്ണാടിപ്പറമ്പ്).
സഹോദരങ്ങൾ: മമ്മു (മാതോടം), മുഹമ്മദ്കുട്ടി (മുണ്ടേരി), മറിയം (കാറാട്ട്), ഹലീമ, ഫാത്തിമ, സൈനബ (മൂവരും മുണ്ടേരി), പരേതനായ കുഞ്ഞഹമ്മദ് (പുതിയങ്ങാടി).
ഖബറടക്കം ഇന്ന് (ചൊവ്വ) പകൽ 2.30 നൂഞ്ഞേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.