ആശുപത്രികളിൽ ഡോക്ടർമാരുടെയും മറ്റുജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം - ഹൈക്കോടതി


കൊച്ചി :- ആശുപത്രികളിൽ ഡോക്ടർമാർക്കും നഴ്സു‌മാരുമടക്കമുള്ള ജീവനക്കാർക്ക് ആശങ്കയോടെ ജോലിചെയ്യേണ്ട സാഹചര്യമുണ്ടാകരുതെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി.ഇക്കാര്യത്തിൽ എന്തൊക്കെ മുൻകരുതൽ സ്വീകരിക്കാനാകുമെന്ന് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിന് രണ്ടാഴ്ച സമയം അനുവദിച്ചു. 

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. സർക്കാർ ആശുപത്രികളിലെ സുരക്ഷ പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോക്ടർമാർ, മറ്റു ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തരനടപടികൾ ആവശ്യമാണെന്നും കോടതി പറഞ്ഞു.

Previous Post Next Post