കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിൽ മൊബൈൽ ഫോൺ ഷോറൂം കുത്തിത്തുറന്ന് മോഷണം. കണ്ണാടിപ്പറമ്പിലെ ആക്‌സസ് മൊബൈൽ ഷോറൂമിലാണ് മോഷണം നടന്നത്.
വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. നാല് സ്മാർട്ട് ഫോണും റിപ്പയറിനെത്തിച്ച നിരവധി ഫോണുകളും മോഷ്ടാവ് കവർന്നിട്ടുണ്ട്. മയ്യിൽ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു.