ചെന്നൈ :- ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സഹായിക്കുന്ന പോർട്ടലുമായി ദക്ഷിണ റെയിൽവേ. 'സൈൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഐഇആർ)' എന്ന പോർട്ടൽ വഴിയാണ് ഉപകരണങ്ങൾ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുക. ഇതിനായി ഫോണിന്റെ ഐഎംഇഐ നമ്പർ നൽകേണ്ട ആവശ്യമില്ല.
യാത്രയ്ക്കിടെ ട്രെയിനിലോ സ്‌റ്റേഷനുകളിലോ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ ആർപിഎഫ് ഉദ്യോഗസ്ഥരെയോ 139 എന്ന ഹെൽപ് ലൈൻ നമ്പറിലോ വിവരമറിയിക്കുകയും റെയിൽമഡാഡ് പോർട്ടലിൽ പരാതി നൽകുകയും വേണം. ഫോണിന്റെ ബ്രാൻഡ്, മോഡൽ തുടങ്ങിയ വിവരങ്ങളും നമ്പറും നൽകണം. ഇതോടെ ഫോൺ ബ്ലോക്കാകുകയും പോർട്ടൽ വഴി അധികൃതർ നിരീക്ഷണം ആരംഭിക്കുകയും ചെയ്യും. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ 30 ലക്ഷം രൂപ വില മതിക്കുന്ന 120 ഫോണുകളാണ് പോർട്ടൽ വഴി കണ്ടെത്തിയത്.
