കമ്പിൽ :- കൊളച്ചേരി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി, സംഘമിത്ര വായനശാല & ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. അഭിലാഷ് കണ്ടക്കൈ പ്രഭാഷണം നടത്തി. പഞ്ചായത്ത് തല വായന മത്സരത്തിൽ വിജയികൾക്ക് നാടകകൃത്ത് ശ്രീധരൻ സംഘമിത്ര സമ്മാനങ്ങൾ നൽകി.
നേതൃ സമിതി ചെയർമാൻ കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.കൃഷ്ണൻ, എ.പി പ്രമോദ്, പി. സന്തോഷ് എന്നിവർ സംസാരിച്ചു. എം.പി രാമകൃഷ്ണൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു. തുടർന്ന് വയലാർ കവിതകളുടെയും സിനിമാഗാനങ്ങളുടെയും ആലാപനവും നടന്നു.
