ഇരിക്കൂർ :- ഇരിക്കൂർ ജിസിസി കെഎംസിസി പെരുവളത്തുപറമ്പ് വയക്കര റോഡിന് സമീപം നിർമ്മിച്ച മർഹൂം എ.എം.ഖലീൽ സാഹിബ് സ്മാരക ബസ്സ് വെയ്റ്റിംഗ് ഷെൽട്ടർ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സി.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കൂടുതൽ യാത്രക്കാർക്ക് ഈ കാത്തിരിപ്പ് കേന്ദ്രം ഉപകാരപ്രദമാവും. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ മുഖ്യാതിഥിയായി. പ്രസിഡൻ്റ് എം.പി ഹനീഫ അധ്യക്ഷത വഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എ.എം മുഹമ്മദിനുള്ള ഉപഹാരം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻ്റ്
എം.ഉമ്മർ ഹാജി നൽകി. യു പി അബ്ദുറഹ്മാൻ സ്വാഗതവും കെ പ്രമോദ് നന്ദിയും പറഞ്ഞു. കെ.മുഹമ്മദ് അഷ്‌റഫ് ഹാജി, കെ.ടി നസീർ, കെ.വി ഖാദർ, സിസിഹിദായത്ത്, അഡ്വ: കെ.പി മുഹമ്മദ് ബഷീർ, എം.പി അഷറഫ്, ശിഹാബ് പള്ളിപ്പാത്ത്, വി.ഹാഷിം, കെ.പി മുഹമ്മദ്, വാജിദ് പള്ളിപ്പാത്ത്, കെ.സി നജീബ്, ടി.സി നഫ്സൽ. അഡ്വ: ജാഫർ സാദിഖ്, മുനീർ കുന്നത്ത്, പി.എം സനീർ, ഷഫീഖ് കുന്നത്ത്, പി.സലീം മാസ്റ്റർ, എൻ.കെ സുലൈഖ ടീച്ചർ, ടി.സി നസിയത്ത് ടീച്ചർ, എൻ.കെ.കെ മുഫീദ. കെ.പി ഖാലിദ് , റിയാസ് ദാരിമി, കെ.റൈഹാനത്ത്, കെ.ആർ ജുബൈരിയ കെ.കെ റസാഖ്, അഹ്‌മദ് കുട്ടി കാരോത്ത് എന്നിവർ സംസാരിച്ചു. ഖലീലിൻ്റെ ഖബർ സിയാറത്തിന് പി.സലാം മൗലവി നേതൃത്വം നൽകി. ജിസിസി കെഎംസിസിയുടെ ഉപാധ്യക്ഷനും കാരുണ്യ മേഖലയിലെ നിശബ്ദ സേവകനുമായിരുന്നു എ.എം ഖലീൽ.
