വയലാർ അനുസ്മരണവും സംഗീതവിരുന്നും ഇന്ന്


കമ്പിൽ :- സംഘമിത്ര വായനശാല ചെറുക്കുന്ന്, പഞ്ചായത്ത് നേതൃസമിതി കൊളച്ചേരി, സംഘമിത്ര കലാസംസ്കാരിക കേന്ദ്രം കമ്പിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയലാർ അനുസ്മരണവും സംഗീതവിരുന്നും ഇന്ന് ഒക്ടോബർ 30 വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ കമ്പിൽ സംഘമിത്ര ഹാളിൽ നടക്കും. 

അഭിലാഷ് കണ്ടക്കൈ പ്രഭാഷണം നടത്തും.  പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന വയലാർ കവിതകളും ഗാനങ്ങളും കോർത്തിണക്കിയ സംഗീതവിരുന്ന് അരങ്ങേറും. പഞ്ചായത്ത് തല സർഗോത്സവ വിജയികളെ ചടങ്ങിൽ വെച്ച്  അനുമോദിക്കും.

Previous Post Next Post