ജോലിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരണപ്പെട്ടു


പഴയങ്ങാടി :- കെട്ടിട നിർമ്മാണത്തിനിടെ ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം. പഴയങ്ങാടി മൊട്ടാമ്പ്രം ക്രസൻ്റ് ആശുപത്രിക്ക് സമീപം എ.സി.പി. ജോലിക്കിടെ ഉണ്ടായ അപകടത്തിലാണ് പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (36) മരണപ്പെട്ടത്.
ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. 

കെട്ടിടത്തിന്റെ മുകളിൽ നിന്നും ജോലിക്കിടെ അനീഷ് ഉപയോഗിച്ച ഇരുമ്പ് പൈപ്പ് മുകളിലൂടെ പോയ ഹൈ ടെൻഷൻ ലൈൻ തട്ടിയതോടെ ഷോക്കേറ്റ് കെട്ടിടത്തിൽ നിന്നും താഴേക്ക് വീണു. സഹപ്രവർത്തകർ ഉടൻ പഴയങ്ങാടി ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.


 
Previous Post Next Post