കണ്ണൂർ :- കൊച്ചിയിൽ രാസലഹരിയുമായി സിനിമാ പ്രവർത്തകർ എക്സൈസിന്റെ പിടിയിലായി. കണ്ണൂർ സ്വദേശികളായ രതീഷ്, നിഖിൽ എന്നിവരാണ് പിടിയിലായത്. മെറി ബോയ്‌സ് എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പിടിയിലായത്.
സിനിമയിലെ ആർട്ട് വർക്കർമാരാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. ഇവരിൽ നിന്നും രണ്ട് ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
