പെരുമാച്ചേരി :- പള്ളിപ്പറമ്പിലെ ആക്രമണത്തിന് പിന്നാലെ പെരുമാച്ചേരിയിലും കുറുക്കന്റെ ആക്രമണം. മൂന്ന് പേർക്ക് കടിയേറ്റിട്ടുണ്ട്. പെരുമാച്ചേരിയിലെ പവിജ, കാവുംചാലിലെ ദേവനന്ദ, ശ്രീദർശ് എന്നിവർക്കാണ് കടിയേറ്റത്.
കൊളച്ചേരി എ പി സ്റ്റോറിലെ കെ.പി അബ്ദുറഹ്മാൻ, ഉറുമ്പിയിലെ സി.പി ഹാദി എന്നിവർക്ക് ഇന്നലെയും ഇന്നുമായി കുറുക്കന്റെ കടിയേറ്റിരുന്നു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത കുറുക്കൻ ഒൻപത് വയസ്സുകാരിയെയും കടിച്ചിരുന്നു.
കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെയും കുറുക്കന്റെയും ശല്യം രൂക്ഷമായിരിക്കുകയാണ്. കൂടുതൽ പേർ ആക്രമണത്തിന് ഇരയാക്കുന്നതിന് മുൻപ് അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
