ശ്രീകണ്ഠാപുരം : ചെങ്ങളായിൽ ഇടിമിന്നലെറ്റ് രണ്ടുപേർ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണംപാറയിൽ ചെങ്കൽ പണയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇവർക്ക് മിന്നൽ ഏറ്റത്. ഉടൻതന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല