കണ്ണൂര്‍:- സിപിഎം നേതാവ് പള്ളിക്കുന്നിലെ വയക്കാടി ബാലകൃഷ്ണൻ (87) നിര്യാതനായി.
സിപിഎം കണ്ണൂര്‍ ഏരിയാ മുന്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.അസുഖബാധിതനായതിനെ തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം. സംസ്‌കാരം നാളെ പകൽ 11.30ന് പയ്യാമ്പലത്ത്.
ഭാര്യ: ജയലക്ഷ്മി. മക്കള്‍: ബൈജു വയക്കാടി, ബിജു വയക്കാടി, ലിജു വയക്കാടി. മരുമക്കള്‍: ഗായത്രി, ദീപ, അജീന.സിപിഎം ഏരിയ വളണ്ടിയർ ക്യാപ്റ്റനും കണ്ണൂര്‍ കോപ്പറേറ്റീവ് പ്രസ്സിന്റെ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഎം പള്ളിക്കുന്ന് ലോക്കൽ സെക്രട്ടറിയായും കണ്ണൂർ ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. കണ്ണൂർ ഏരിയ മയ്യിൽ, കണ്ണൂർ ഏരിയകളായി വിഭജിച്ചതിന് ശേഷമാണ് കണ്ണൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചത്.മികച്ച സഹകാരി കൂടിയായിരുന്നു വയക്കാടി ബാലകൃഷ്ണൻ എകെജി സഹകരണ ആശുപത്രി ഡയറക്ടറാണ്. കണ്ണൂർ ക്ഷീരസംഘം പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചു. വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സിലെ തൊഴിലാളി യൂണിയൻ ഭാരവാഹിയായിരുന്നു.