കണ്ണൂർ :- ട്രാഫിക് ഡ്യൂട്ടിക്കിടെ വളപട്ടണം എസ്ഐക്ക് നേരെ കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാർ യാത്രക്കാരായ മാടായി സ്വദേശി ഫായിസ് അബ്ദുൽ ഗഫൂർ, മാട്ടൂൽ സ്വദേശി പി.പി നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
ഇന്നലെ രാത്രി വളപട്ടണം പാലത്തിന് സമീപം അപകടകരമായ രീതിയിൽ വശം തെറ്റിച്ച് വന്ന കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു യുവാക്കളുടെ പരാക്രമം. ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ല. കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന എസ് ഐയെയും കൊണ്ട് മുന്നോട്ട് കുതിച്ച കാർ ഓട്ടോയിലും മതിലിലും ഇടിച്ചു. പരിക്കേറ്റ എസ് ഐ ടി എം വിപിൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.