പള്ളിപ്പറമ്പ് :- മഹല്ല് നിവാസികൾക്കിടയിൽ ഒത്തൊരുമ തീർത്ത് പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് കുടുംബ സംഗമം തുടരുകയാണ്. മഹല്ലിന്റെ കീഴിൽ 6 ബ്ലോക്കുകളായാണ് കുടുംബ സംഗമം നടക്കുന്നത്. എ ബ്ലോക്കിന്റെ സംഗമം വാണിക പീടികയിൽ ബ്ദുൽ അസീസിന്റെ വീട്ടിലും, കുന്നത്തും നടന്നു. ബി ബ്ലോക്കിന്റ സംഗമം സി.എം മുസ്തഫ ഹാജിയുടെ വീട്ടിലും, സി ബ്ലോക്കിന്റെ സംഗമം ഒലിപ്പ് റോഡിൽ വലിയാമ്പ്രത്ത് ഷംല്ലാസിലും നടന്നു. ഡി ബ്ലോക്കിന്റെ സംഗമം ഇന്ന് ഒക്ടോബർ 8 ബുധനാഴ്ച പാച്ചാപ്രത്ത് ബുഷ്റയുടെ വീട്ടിലും നടക്കും. ഇ ബ്ലോക്കിന്റെ സംഗംമം ഒക്ടോബർ 12 ന് മുട്ട് കുന്നുമ്മൽ റഷീദാന്റെ വീട്ടിലും F ബ്ലോക്കിന്റെ സംഗമം ഒക്ടോബർ 10 ന് പുളിക്കൽ കെ.പി അബ്ദുൽ ഖാദർ ഹാജിയുടെ വീട്ടിലും നടക്കും.
ഇതോടെ ഒന്നാംഘട്ട കുടുംബ സംഗമം പൂർത്തിയാകും. രണ്ടാംഘട്ടം രണ്ട് മാസത്തിന് ശേഷം നടക്കും. വിവിധ പദ്ധതികളാണ് കുടുംബ സംഗമം വഴി നടപ്പാക്കുന്നത്. ചർച്ചകൾ, തൊഴിൽ, ജാലകം, ട്യൂഷൻ സെന്ററുകൾ, സാമ്പത്തിക അച്ചടക്കം, വനിതകൾക്ക് ക്ലാസുകൾ, ശുചിത്വം, ആരോഗ്യം, ജീവിത രീതികൾ,ആർഭാട വിവാഹത്തിനെതിരെ ബോധവൽക്കരണം, അടുക്കളത്തോട്ടം, ഫല വൃക്ഷ തൈനടൽ, തുടങ്ങി വിവിധ പദ്ധതികൾ ഇതുവഴി നടപ്പാക്കുന്നുണ്ട്. വിവിധ കുടുംബ സംഗമങ്ങളിൽ മഹല്ല് പ്രസിഡണ്ട് സി.എം മുസ്തഫ ഹാജി, മഹല്ല് സെക്രട്ടറി കെ.കെ മുസ്തഫ, വൈസ് പ്രസിഡണ്ട് എ.പി ഹംസ ഹാജി, മഹല്ല് ഖത്തീബ് അബ്ദുറഷീദ് ബാഖവി, ഹംസ മൗലവി കെ.പി മഹമൂദ്, സി.കെ ലഥീഫ്, ഖൈറുദ്ധീൻ കെ.വി എന്നിവർ നേതൃത്വം നൽകി.