പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ 'പാഥേയം' പരിപാടിയുടെ ഭാഗമായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ 'അക്ഷയപാത്ര'ത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. സ്റ്റേഷൻ എസ് ഐ കെ.സഹീഷ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ പി.കെ രൂപേഷ് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ കെ.വീണ, എൻ.പ്രമോദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. NSS പ്രോഗ്രാം ഓഫീസർ സി.വി വീണ സ്വാഗതവും. NSS ലീഡർ എ.വി നേഹ നന്ദിയും പറഞ്ഞു.