കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്ക്


കണ്ണൂർ :- കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്ക്. കണ്ണൂർ-യശ്വന്ത്പൂർ വീക്കിലി എക്സ‌്പ്രസിന് നേരെയാണ് ഇന്നലെ രാത്രി 10.30ഓടെ കല്ലേറുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ താഴെ ചൊവ്വ ഭാഗത്ത് വച്ചാണ് കല്ലേറ് ഉണ്ടായത്.

സംഭവത്തിൽ 57 കോച്ചിലെ യാത്രക്കാരനായ പാറാൽ സ്വദേശി കെ ആർ അരുൺ മുത്തുവിന് കൈക്ക് പരുക്കേറ്റു. കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ആർപിഎഫ് പ്രാഥമിക പരിശോധന നടത്തിയ ശേഷം ട്രെയിൻ വീണ്ടും യാത്ര തുടർന്നു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്.

Previous Post Next Post