മീൻ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ ; നാൽപതോളം പേർ ആശുപത്രിയിൽ ചികിത്സ തേടി


തിരുവനന്തപുരം :- നെയ്യാറ്റിൻകരയിൽ മീൻ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ. നാൽപതോളം പേർ ആശുപത്രിയിൽ ചികിത്സ തേടി. ചെമ്പല്ലി എന്ന മീൻ കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. കാഞ്ഞിരംകുളം, ഊരമ്പ്, ചാമ വിള, കുറുവാട് എന്നി മേഖലകളിൽ നിന്നും തീരദേശ മേഖലയായ പുതിയതുറ, പഴയകട, പുത്തൻകട, എന്നീ ചന്തകളിൽ നിന്നും ചെമ്പല്ലി മീൻ വാങ്ങി ഭക്ഷിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 

കഴിഞ്ഞദിവസം രാത്രി മുതൽ കുട്ടികളടക്കം നിരവധി പേർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മാത്രം 27 പേർ ചികിത്സ തേടി. മറ്റുള്ളവർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ല. പഴകിയ മീൻ ഭക്ഷിച്ചതാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Previous Post Next Post