തളിപ്പറമ്പ് :- ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ടു. മൊറാഴ ഈലിപ്പുറത്തെ പനയൻ വീട്ടിൽ എം.അനിൽകുമാർ (48) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. വെള്ളിക്കീലിലെ ഒരു വീട്ടിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അനിൽകുമാറിനെ ഉടൻ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ് അനിൽകുമാർ.
പി.ഗോപാലൻ - എം.നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ : വിജില (പാപ്പിനിശ്ശേരി)
മക്കൾ : സപ്‌തമി, തൻവിയ (ഇരുവരും വിദ്യാർത്ഥിനികൾ)
സഹോദരങ്ങൾ : ശ്രീമതി, ഉഷ, ശ്രീലത
