കണ്ണൂർ :- മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ വീട്ടിലെയും പരിസരത്തെയും കിണറുകളിലെ വെള്ളത്തിന്റെ സാംപിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. നാല് സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലാണു പരിശോധന. പരിശോധനാഫലം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണു പ്രതീക്ഷ.
കിണറ്റിൽ നിന്ന് ഒരു ലീറ്റർ വെള്ളമാണു സാംപിളായി ശേഖരിക്കുക. അതിനാൽ, അമീബയുടെ സാന്നിധ്യം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അതേസമയം, രോഗിയുടെ സ്രവത്തിൽ നിന്ന് അമീബയുടെ സാന്നിധ്യം തിരിച്ചറിയാൻ എളുപ്പമാണ്.