പ്രതീകാത്മക ഹൈമാസ് ലൈറ്റ് സ്ഥാപിച്ച് പ്രതിഷേധിച്ച് കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി


കണ്ണാടിപ്പറമ്പ് :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതീകാത്മക ഹൈമാസ് ലൈറ്റ് സ്ഥാപിച്ച് പ്രതിഷേധിച്ചു. പുല്ലൂപ്പിക്കടവിലാണ് ഹൈമാസ് ലൈറ്റ് സ്ഥാപിക്കാൻ മാസങ്ങൾക്കു മുൻപേ കുഴി എടുത്തത്. എന്നാൽ ഇവിടെ ലൈറ്റ് സ്ഥാപിച്ചില്ല. ഇതിനു പുറമെ കുഴിയിലുള്ള കോൺക്രീറ്റ് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി തുടരുന്ന അവസ്ഥയിലാണ്. 

അധികൃതരെ അറിയിച്ചെങ്കിലും കുഴിക്ക്‌ സമീപം വേലികെട്ടി സംരക്ഷിക്കാനോ ലൈറ്റ് സ്ഥാപിക്കാനോ തയ്യാറല്ലാത്തതിനെ തുടർന്നാണ് ഭരണവർഗ്ഗത്തിനെതിരെ ഇത്തരത്തിൽ പ്രതിഷേധം നടത്തിയത്. മണ്ഡലം പ്രസിഡന്റ് എംപി മോഹനാംഗൻ പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. പ്രശാന്ത് മാസ്റ്റർ, സനീഷ് ചിറയിൽ, ഉണ്ണികൃഷ്ണൻ എം.വി, അസീബ് കണ്ണാടിപ്പറമ്പ്, ധനേഷ് സി.വി, മുഹമ്മദ് അമീൻ.കെ, ടി.കെ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post