ന്യൂഡൽഹി :- ജലജീവൻ മിഷനു കീഴിൽ ക്രമക്കേടുകൾ നടത്തിയ കോൺട്രാക്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ പിഴ ചുമത്തിയതിന്റെ വിവരങ്ങൾ നൽകാൻ ജലശക്‌തി മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
നിർദിഷ്‌ട നിലവാരം പാലിക്കാത്തത്, ഫണ്ട് ദുരുപയോഗം തുടങ്ങിയ കാരണങ്ങളാൽ പദ്ധതിയിൽ കാലതാമസം വരുന്നെന്ന പരാതി ഉയർന്നിരുന്നു. ആ പശ്ചാത്തലത്തിലാണ് ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ച് സമഗ്ര റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിമാരോട് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.