കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ MSF പഠിപ്പ് മുടക്കി


കമ്പിൽ :- P.M ശ്രീ യിൽ ഒപ്പ് വെച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച പഠിപ്പ് മുടക്കിന് ഐക്യദാർഢ്യം അറിയിച്ച് കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ MSF കമ്പിൽ സ്കൂളിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠിപ്പ് മുടക്കും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. 

MSF തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി ഉദ്ഘാടനം ചെയ്തു. MSF കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം അധ്യക്ഷത വഹിച്ചു. സെക്രട്ടറി നജാദ് അലി, നാസിബ്, സിനാൻ, സ്കൂൾ പാർലമെൻ്റ് ചെയർമാൻ മിൻഹാജ്.ടി , നുഹ, ഫജാസ് , ദാന പർവീൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹാദി ദാലിൽ സ്വാഗതവും ട്രഷറർ സാലിം പി.ടി.പി നന്ദിയും പറഞ്ഞു. 



Previous Post Next Post