കണ്ണൂർ :- നഗരത്തിലെ ഗതാഗത നിയമലംഘനത്തിൽ പരിശോധനകൾ ശക്തമാക്കാൻ നടപടികളുമായി ട്രാഫിക് പോലീസ്. മാഞ്ഞു പോയ സീബ്രാവരകൾ വരയ്ക്കാൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടതായി ട്രാഫിക് പോലീസ് പറഞ്ഞു. നഗരസൗന്ദര്യവത്‌കരണത്തിൻ്റെ ഭാഗമായി പുതിയ ഡിവൈഡറുകൾ സ്ഥാപിക്കുമ്പോൾ കോഷൻ ലൈറ്റ് സ്ഥാപിക്കാനും നിർദേശം നൽകി. മഴയായതാണ് സീബ്രാലൈ നുകൾ വരയ്ക്കാൻ കഴിയാത്തതിന് കാരണം. സീബ്രാവര വഴി കടക്കുന്ന യാത്രക്കാർക്ക് മുൻഗണന നൽകാതെ വാഹനങ്ങൾ കയറിപ്പോകുന്നത് കണ്ടെത്തിയാൽ നടപടിയെടുക്കും. അത്തരത്തിലുള്ള വാഹനങ്ങളുടെ ചിത്രമെടുത്ത് ട്രാഫിക് പോലീസ് പിഴ ചുമത്തുണ്ട്.
നഗരത്തിലെ തിരക്കേറിയ പലസ്ഥലങ്ങളിലും ട്രാഫിക് പോലീസുണ്ട്. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. നഗരത്തിലെ തിരക്കേറിയ പല സ്ഥലങ്ങളിലും വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്. ശ്രദ്ധയിൽ പെടുന്നവയ്ക്കെല്ലാം പിഴ നൽകുന്നുണ്ട്. നോ പാർക്കിങ്ങിൽ വാഹനം നിർത്തി യാൽ 250 രൂപയാണ് പിഴ. വീണ്ടും ആവർത്തിക്കുകയാണെങ്കിൽ 1000 രൂപ ഈടാക്കും. നഗരത്തിൽ ഹെൽമെറ്റ് ഉപയോഗം ശക്തമാക്കാനുള്ള നടപടി സ്വീകരിക്കും. 500 രൂപയാണ് ഹെൽമറ്റ് ഉപയോഗിക്കാതിരന്നാലുള്ള പിഴ. പിറകിലുള്ളവരും ഹെൽമെറ്റ് ഉപയോഗിക്കണം. ഹെൽമെറ്റിൻ്റെ ചിൻ സ്ട്രാപ്പ് ഇട്ടില്ലെങ്കിൽ 500 രൂപയാണ് പിഴ.
