ശബരിമല തീർത്ഥാടനം ; ഡിസംബർ 12 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി

ശബരിമല :- തീർഥാടനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് ഡിസംബർ 12 വരെ പൂർത്തിയായി. നട തുറന്ന ശേഷം ഇന്നലെ രാത്രി 8 വരെ ദർശനം നടത്തിയത് 3.14 ലക്ഷം തീർഥാടകർ.
മണ്ഡലകാലത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇത്രയും പേർ ദർശനം നടത്തുന്നത് ആദ്യമാണ്. പ്രതിദിനം വെർച്വൽ ക്യൂ വഴി 70,000 പേർക്കാണ് ദർശനം.

നവംബർ 16 ന് വൈകുന്നേരം 5 മണി വരെ നട തുറന്നു. അന്ന് 53,278 പേർ ദർശനം നടത്തി. 17ന് 98,915 പേരും 18 ന് 81,543 പേരും ദർശനം നടത്തി.

ശബരിമലയിൽ ഇന്ന്

നടതുറക്കൽ 3.00
ഗണപതിഹോമം- 3.20
അഭിഷേകം- 3.30 മുതൽ 11.00 വരെ
കളഭാഭിഷേകം 11.30
ഉച്ചപൂജ- 12.00
നട അടയ്ക്കൽ 1.00
വൈകുന്നേരം നടതുറക്കൽ 3.00
പുഷ്പാഭിഷേകം 6.45
ഹരിവരാസനം 10.50
നട അടയ്ക്കൽ 11.00
Previous Post Next Post