ഗ്ലാസ്‌ഗോ:-2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയിൽ. ഗുജറാത്തിലെ അഹമ്മദാബാദാണ് വേദിയാകുക.സ്‌കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ജനറല്‍ അസംബ്ലിക്ക് ശേഷമാണ് ഔദ്യോഗിക വേദി പ്രഖ്യാപനം നടത്തിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി പതിപ്പ് കൂടിയാണിത്. രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത്. 2010-ല്‍ ഡല്‍ഹിയായിരുന്നു ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡ് അംഗീകരിക്കുകയായിരുന്നു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ, കേന്ദ്ര കായിക വകുപ്പ് ജോയിന്റ് സെക്രട്ടറി കുണാല്‍, ഗുജറാത്ത് കായിക മന്ത്രി ഹര്‍ഷ് സാങ്‌വി എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്‌ഗോയിലെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്.2036-ല്‍ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
