കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ


കണ്ണാടിപ്പറമ്പ് :- കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥികൾ മാതൃകയായി. കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ആദിൽ, ആസിം, മുഫീദ്, ഹയാൻ, മിനാസ് എന്നിവർക്കാണ്  കഴിഞ്ഞ ദിവസം വഴിയരികിൽ നിന്നും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാല കളഞ്ഞു കിട്ടിയത്. 

ഉടൻ വിദ്യാർത്ഥികൾ സ്കൂൾ ഓഫീസിലെത്തി ഹെഡ്മിസ്ട്രസ് ഇ.ജെ സുനിത ടീച്ചർക്ക് മാല കൈമാറുകയായിരുന്നു. തുടർന്ന് സ്കൂളിൾ ഗ്രൂപ്പ് വഴി വിവരങ്ങൾ അറിയിച്ചപ്പോഴാണ് തെളിവ് സഹിതം ഉടമ എത്തിയത്. തുടർന്ന് കുട്ടികളുടെ സാന്നിധ്യത്തിൽ മാല കൈമാറുകയും ചെയ്തു. വടക്കേമൊട്ട റഹ്മാനിയ്യ മദ്റസയിലെ വിദൃർഥികൾ കൂടിയാണ്.


Previous Post Next Post