കേരള പ്രവാസി സംഘം കുറ്റ്യാട്ടൂർ പഞ്ചായത്ത്തല കുടുംബ സംഗമം സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- കേരള പ്രവാസി സംഘം കുറ്റ്യാട്ടൂർ പഞ്ചായത്ത്തല കുടുംബസംഗമം സംഘടിപ്പിച്ചു. ചട്ടുകപ്പാറയിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ സഹകരണ ബാങ്ക് ഹാളിൽ നടന്ന കുടുംബ സംഗമം കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി കെ.വി ശിവൻ, പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.മനോജ്‌ പങ്കെടുത്തു. പ്രവാസി സംഘം മയ്യിൽ ഏരിയാ ജോയിൻ സെക്രട്ടറി കെ.പ്രജിത്ത് സ്വാഗതം പറഞ്ഞു.

Previous Post Next Post