2030 കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും


ന്യൂഡൽഹി :- 100 വർഷം തികയ്ക്കുന്ന 2030 കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. ഗുജറാത്തിലെ അഹമ്മദാബാദിനെ 2030 ലെ ഗെയിംസ് വേദിയായി ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലി പ്രഖ്യാപിച്ചു. 74 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തീരുമാനം അംഗീകരിച്ചു.

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുനാൽ, ഗുജറാത്ത് കായികമന്ത്രി ഹർഷ് സാങ്വി എന്നിവർ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ അർപ്പി ച്ച വിശ്വാസത്തിനു പി.ടി ഉഷ നന്ദി പറഞ്ഞു. 2010 ൽ ഡൽഹിയിലാണ് ഇന്ത്യ ഇതിനു മുൻപ് കോമൺ വെൽത്ത് ഗെയിംസിന് ആതിഥ്യം വഹിച്ചത്. സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിലാണ് 2026 ലെ കോമൺവെൽത്ത് ഗെയിംസ്.

Previous Post Next Post