പുല്ലൂപ്പിയിൽ തെരുവുനായ റോഡിന് കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു


പുല്ലൂപ്പി :- പുല്ലൂപ്പിയിൽ തെരുവുനായ റോഡിന്  കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ്  യുവാവിന് പരിക്കേറ്റു. പുല്ലൂപ്പി തനിമ ബേക്കറിക്ക് സമീപമാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. 

പുല്ലൂപ്പി സ്വദേശിയായ അസീബ് ബൈക്കിൽ വരുന്നതിനിടെ നായ റോഡിന് കുറുകെ ചാടുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. പരിക്കേറ്റ അസീബിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപും കണ്ണാടിപ്പറമ്പ്, പുല്ലൂപ്പി ഭാഗങ്ങളിൽ തെരുവ്നായ ശല്യം രൂക്ഷമായിരുന്നു.

Previous Post Next Post