മാമ്പഴ തൊലിയിലെ പുള്ളിക്കുത്ത് ; ഫംഗസിനെ അകറ്റാൻ ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിച്ചു


ബെംഗളൂരു :- മാമ്പഴത്തിന് എത്ര മധുരമുണ്ടെങ്കിലും തൊലിയിൽ പുള്ളിക്കുത്ത് കണ്ടാൽ വാങ്ങാത്തവർ പലരുമുണ്ടാകും. ഇത്തരം കറുത്ത പാടുകളുണ്ടാക്കുന്ന ഫംഗസിനെ അകറ്റാൻ ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചറൽ റിസർച് (ഐഐഎച്ച്ആർ). പഴുപ്പിക്കാനുള്ള മാങ്ങ അർക്കാ മാംഗോ വാഷ് എന്ന ലായനിയിൽ 10-15 മിനിറ്റ് മുക്കിവച്ചാൽ പുള്ളികളും പാടുകളും ഇല്ലാതാകുമെന്നാണ് ഐഐഎച്ച്ആർ വാഗ്ദാനം.

ഒരു കിലോഗ്രാം മാങ്ങ മുക്കിയെടുക്കാനുള്ള ലായനിക്ക് ഒരു രൂപയേ ചെലവ് വരുന്നുള്ളൂ. പ്ലാൻ്റ് പതോളജി വിഭാഗം പ്രിൻസിപ്പൽ സയന്റിസ്‌റ്റ് ഡോ.ജി. സംഗീതയുടെ നേതൃത്വത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. മരുന്നടിച്ച മാമ്പഴത്തെ പേടിക്കേണ്ട ഇക്കാലത്ത് മരുന്നിൽ മുക്കിവച്ചത് എങ്ങനെ കഴിക്കുമെന്നോർത്ത് വിഷമിക്കേണ്ട. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകരിച്ച പദാർഥങ്ങൾ കൊണ്ടാണ് അർക്കാ മാംഗോ വാഷ് നിർമിച്ചിരിക്കുന്നത്.

Previous Post Next Post