കൃത്രിമ കാൽ വിതരണവും 24 മണിക്കൂർ ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു

 


കണ്ണൂർ:-ജില്ലാ ആശുപത്രിയിൽ കൃത്രിമ കാൽ വിതരണവും 24 മണിക്കൂർ ക്യാഷ് കൗണ്ടറും ജില്ലാപഞ്ചായത്ത്  വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ ഷാജി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പദ്ധതിയിനത്തിൽ 10 ലക്ഷം മുടക്കിയാണ് 50 പേർക്ക് കൃത്രിമ കാലുകൾ വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.വി ശ്രീജിനി, ടി സരള, കെ ശോഭ, സി.പി ഷിജു, ആശുപത്രി വികസന സമിതി അംഗങ്ങളായ ടി.പി വിജയൻ, രാജേന്ദ്രൻ, സാജിദ്, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ആർ എം ഒ ഡോ. സുമിൻ മോഹൻ, ഡോ. മനോജ് കുമാർ, ഫോർ മെൻ വികാസ് കുമാർ  അഡീ. ലേ സെക്രട്ടറി കെ.വി സജിത്ത്, സ്റ്റാഫ് കൗൺസിൽ ഭാരവാഹികളായ സി പ്രമോദ് കുമാർ, അജയ് കുമാർ കരിവെള്ളൂർ, കെ.സി സെമിലി, ഷീജ പിതാംബരൻ, പി.ആർ.ഒമാരായ ജോസ്ബിൻ ജെയ്സൺ, വൃന്ദ എന്നിവർ പരിപാടിയിൽ സംസാരിച്ചു

Previous Post Next Post